പ്രീമിയർ ലീഗ് വമ്പന്മാരായി കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരം..

പ്രീമിയർ ലീഗ് വമ്പന്മാരായി കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരം..

പ്രീമിയർ ലീഗ് വമ്പന്മാരായി കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരം..

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായി കേരള ബ്ലാസ്റ്റേഴ്‌സിന് മത്സരം. നെക്സ്റ്റ് ജൻ കപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രീമിയർ ലീഗ് വമ്പന്മാരുടെ അണ്ടർ -18 ടീമുമായി മത്സരിക്കുന്നത്. ഏതൊക്കെയാണ് ആ ടീമുകൾ എന്ന് നമുക്ക് പരിശോധിക്കാം.

ഏഷ്യാനെറ്റ്‌ ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ടോട്ടൻഹാം ഹോട്ട്സ്പർ, ക്രിസ്റ്റൽ പാലസ്, ലെസ്റ്റർ സിറ്റി എന്നീ ടീമുകളുടെ അണ്ടർ -18 ടീമുമായിയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുക.ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം നെക്സ്റ്റ് ജൻ കപ്പിനായി യൂ എ ഈ യിലേക്ക് വണ്ടി കേറിയിരുന്നു.

നാളെയാണ് ടൂർണമെന്റ് ആരംഭിക്കുക.ഇന്ത്യൻ ക്ലബ്ബുകൾ അണ്ടർ -21 ടീമിനെ അയക്കുമ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അണ്ടർ 18 ടീമാവും പങ്ക് എടുക്കുക.2020 ലാണ് ആദ്യത്തെ നെക്സ്റ്റ് ജെൻ കപ്പ്‌ നടക്കുന്നത്.

മുംബൈയിൽ വെച്ചായിരുന്നു ടൂർണമെന്റ്. മാഞ്ചേസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ടീമുകളുടെ അണ്ടർ 15 സംഘം ഇന്ത്യയിൽ പന്ത് തട്ടാൻ എത്തിയിരുന്നു. എന്തായാലും ആവേശകരമായ നെക്സ്റ്റ് ജൻ കപ്പിന് വേണ്ടി നമുക്ക്‌ കാത്തിരിക്കാം

Our whatsapp link:

https://chat.whatsapp.com/LWLKnZXyoMpBhqKM0NHcjH

Our telegram link:

https://t.me/xtreme_desportes

Our Facebook page:

https://www.facebook.com/XtremeDesportes